കാഞ്ഞങ്ങാട്: അപ്രതീക്ഷിതമായെത്തിയ വേനല്‍മഴയിലും കാറ്റിലും വൻ കൃഷിനാശം. പതിനായി രത്തോളം നേന്ത്രവാഴകൾ നശിച്ചു. രാവണീശ്വരം, മാവുങ്കാൽ, പുല്ലൂർ പെരിയ എന്നിവിടങ്ങള ിൽ കൃഷിനാശവും ബന്തടുക്ക ഉൾെപ്പടെയുള്ള മലയോരമേഖലയിൽ മറ്റു നാശനഷ്ടങ്ങളുമുണ്ടായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നേന്ത്രവാഴ, തെങ്ങ്, കവുങ്ങ് തുടങ്ങി കാര്‍ഷികവിളകളാണ് നശിച്ചത്. പുല്ലൂര്‍ പെരിയ, മടിക്കൈ, കോടോം ബേളൂര്‍, കിനാനൂര്‍- കരിന്തളം, കയ്യൂര്‍-ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലാണ് വ്യാപകമായ കൃഷിനാശമുണ്ടായത്. അട്ടേങ്ങാനം കൂലോത്തുങ്ങാനത്തിനു സമീപത്തെ ഗോപാലന്, കൃഷ്ണന് എന്നിവരുടെ നാനൂറിലധികം നേന്ത്രവാഴക്കൃഷി കാറ്റില്‍ നശിച്ചു. ഏഴാംമൈല്‍ കായലടുക്കത്തെ കര്ഷകന് കുമാരെൻറ കുലച്ച എൺപത്തിയഞ്ചിലധികം നേന്ത്രവാഴകളും നശിച്ചു. പുല്ലൂര്‍ അട്ടക്കാട് വേണുവിെൻറ വാഴക്കൃഷി പൂർണമായും നശിച്ചു. പാറപ്പള്ളി കുമ്പള തൊട്ടിയിലെ ടി.എന്‍. അബ്ദുൽറഹ്മാെൻറ മുന്നൂറോളം വാഴകളും തൊട്ടടുത്ത പറമ്പില്‍ കൃഷിചെയ്ത കരിവേടകത്തെ അബ്ദുല്ലയുടെ 200 നേന്ത്രവാഴകളും പെരിയ കാലിയടുക്കത്തെ ചാത്തെൻറ അമ്പതോളം വാഴകളുമാണ് നശിച്ചത്.
മറ്റു നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. രാവണീശ്വരത്ത് മഴയിലും കാറ്റിലും വിവിധപ്രദേശങ്ങളിലെ 2500ഓളം വാഴകൾ നശിച്ചു. കർഷകരയ കെ.വി. രാഘവൻ അത്തിക്കൽ, കെ. തമ്പാൻ നമ്പ്യാർ പെരുന്തട്ട, ഗോവിന്ദൻ പാറമ്മൽ, നാരായണൻ നമ്പ്യാർ പെരുന്തട്ട, ശാന്ത പുളിക്കൽ, കാർത്യായനി പുളിക്കൽ, സി.എം. രാധാകൃഷ്ണൻ നായർ, കെ.വി. വിജയൻ, ശ്രീധരൻ മൊട്ടമ്മൽ, ബാലൻ മൊട്ടമ്മൽ, നാരായണൻ വടക്കേക്കര, റുക്കിയ മുക്കൂട്, ശശിധര റാവ് കീറ്റുവളപ്പ് എന്നിവരുടെ കൃഷിയാണ് നശിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ഗൗരി, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ, കൃഷി ഓഫിസർ ആർജിത, മധു, സി.പി.എം ജില്ല കമ്മിറ്റി അംഗം എം. പൊക്ലൻ, വാർഡ് മെംബർ ടി. ശാന്തകുമാരി, കെ. രാജേന്ദ്രൻ, കെ. കൃഷ്ണൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ചു. വൈദ്യുതി ഫീഡറുകള്‍ പൂര്‍ണമായും നിലച്ചതോടെ മലയോരം ഇരുട്ടിലായി. കാറ്റില്‍ മടിക്കൈ ആലമ്പാടിയിലെ ചോയിച്ചി അമ്മയുടെ വീടിന് മുകളില്‍ തെങ്ങ് വീണു. വീടിെൻറ മേൽക്കൂര ഭാഗികമായി തകര്‍ന്നു. അതിഞ്ഞാല്‍ കോയാപ്പള്ളിക്ക് മുന്‍വശം സ്ഥിതിചെയ്യുന്ന കെട്ടിടത്തിെൻറ ഷീറ്റ് പൂര്‍ണമായും തകര്‍ന്നു. രാജപുരം പരിധിയില്‍ മരങ്ങള്‍ വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ പൊട്ടി വൈദ്യുതിബന്ധങ്ങള്‍ താറുമാറായി. കാറ്റില്‍ നാശം സംഭവിച്ച വീടും കൃഷിയിടങ്ങളും വില്ലേജ് അധികൃതർ സന്ദര്‍ശിച്ചു.