Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഏഴ് തോക്കുകളുമായി ...

ഏഴ് തോക്കുകളുമായി അഞ്ചംഗ നായാട്ട് സംഘം അറസ്​റ്റിൽ

text_fields
bookmark_border
ഏഴ് തോക്കുകളുമായി  അഞ്ചംഗ നായാട്ട് സംഘം അറസ്​റ്റിൽ
cancel
camera_alt????????????? ??????????? ???????? ????????? ????????? ?????????
കാ​സ​ര്‍കോ​ട്: ഏ​ഴ് തോ​ക്കു​ക​ളും തി​ര​ക​ളു​മാ​യി കാ​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന അ​ഞ്ചം​ഗ നാ​യാ​ട്ട് സം​ഘ​ത്തെ ഫോ​റ​സ്​​റ്റ്​ ​ൈഫ്ല​യി​ങ്​ സ്‌​ക്വാ​ഡ് കാ​ന​ത്തൂ​രി​ന് സ​മീ​പം ക​യ​ര്‍പ​ള്ള​ത്തു​വെ​ച്ച് അ​റ​സ്​​റ്റു​ചെ​യ്തു. ക​രി​വേ​ട​കം സ്വ​ദേ​ശി​ക​ളാ​യ കെ.​പി. സു​കു​മാ​ര​ന്‍ (52), ശ്രീ​ജി​ത്ത് (22), നാ​രാ​യ​ണ​ന്‍ (63), കെ. ​മ​ണി​ക​ണ്ഠ​ന്‍ (31), മ​ഹേ​ഷ് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ല്‍ നി​ന്ന് ലൈ​സ​ന്‍സി​ല്ലാ​ത്ത അ​ഞ്ച് തോ​ക്കു​ക​ളും ലൈ​സ​ന്‍സു​ള്ള ര​ണ്ട് തോ​ക്കു​ക​ളും തി​ര​ക​ളും പി​ടി​ച്ചെ​ടു​ത്തു. ഫോ​റ​സ്​​റ്റ്​ ൈഫ്ല​യി​ങ്​ സ്‌​ക്വാ​ഡ് റേ​ഞ്ച്​ ഓ​ഫി​സ​ര്‍ എം.​കെ. നാ​രാ​യ​ണ​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്ന് വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. സെ​ക്​​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ. ​മ​ധു​സൂ​ദ​ന​ന്‍, പി. ​ശ്രീ​ധ​ര​ന്‍, കെ. ​രാ​ജു, വി.​വി. പ്ര​കാ​ശ​ന്‍, പി. ​പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ണ്ട്. കാ​ര്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story