ഭാര്യയുടെ വിവാഹം വാട്‌സാപ്​ സന്ദേശമായിട്ടയാൾക്കെതിരെ കേസ്

05:02 AM
20/11/2019
കാഞ്ഞങ്ങാട്: സ്വന്തം ഭാര്യ പുനര്‍വിവാഹിതയാകുന്നതായും പുതിയ ആലോചനകള്‍ ക്ഷണിക്കുന്നുവെന്നുമുള്ള പരസ്യസന്ദേശം വാട്‌സാപ്പില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. കല്ലിങ്കാലിലെ യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് ബേക്കല്‍ മൗവല്‍ സ്വദേശിക്കെതിരെ കേസെടുത്തത്. യുവതിയുടെ മാതാവിൻെറ ഫോൺ നമ്പറാണ് പരസ്യത്തോടൊപ്പം ചേര്‍ത്തിരുന്നത്. ഇതോടെ മാതാവിൻെറ ഫോണിലേക്ക് നിരവധി ഫോണ്‍കോളുകളെത്തി. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Loading...