Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഉദുമ കുന്നില്‍ മഖാം...

ഉദുമ കുന്നില്‍ മഖാം ഉറൂസ് തുടങ്ങി

text_fields
bookmark_border
ഉദുമ: ഉദുമ കുന്നില്‍ മഖാം ഉറൂസ് ഉദുമ പടിഞ്ഞാര്‍ ഖാദി സി.എ. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കുന്നില്‍ മുഹ്‌യുദ്ദീന്‍ പള്ളി കമ്മിറ്റി പ്രസിഡൻറ് എം. അബ്ദുല്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുന്നില്‍, പി.എം. യൂസഫ്, യു.എം. ഹസൈനാര്‍ ഹാജി, കുന്നില്‍ പള്ളി ഇമാം സി.കെ. അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ എന്നിവർ സംബന്ധിച്ചു. അബൂബക്കര്‍ സിദ്ദീഖി ഫൈസി കുമത്തൂര്‍, അബ്ദുല്‍ റഹിമാന്‍ സഅദി ഓണക്കാട് മതപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ തൈവളപ്പില്‍ സ്വാഗതം പറഞ്ഞു. വ്യാഴാഴ്ച രാത്രി ഏഴിന് സ്വലാത്ത് വാര്‍ഷികത്തിനും ദിക്‌റ് ദുആ മസ്ജിലിസിനും കോട്ടിക്കുളം ഖത്തീബ് അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ നേതൃത്വം നല്‍കും. 26ന് രാത്രി ഏഴിന് ഡോ. മുഹമ്മദ് സലീം നദ്മി, 27ന് ഹാരിസ് ഹിമമി സഖാഫി പരപ്പ പ്രഭാഷണം നടത്തും. 28ന് ഉച്ച രണ്ടിന് മൗലീദ് പാരായണം. നാലിന് സ്‌നേഹവിരുന്ന്.
Show Full Article
TAGS:LOCAL NEWS 
Next Story