കുളമ്പുരോഗ പ്രതിരോധം: പടന്നക്ക് ഒന്നാം സ്ഥാനം

05:02 AM
13/03/2019
പടന്ന: ജില്ലയിലെ കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പടന്ന ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. പഞ്ചായത്തിലെ 83 ശതമാനം ഉരുക്കളിൽ പ്രതിരോധ കുത്തിവെപ്പ് നടത്തിയാണ് പടന്ന വെറ്ററിനറി ഡിസ്‌പെൻസറി തുടർച്ചയായ മൂന്നാം സീസണിലും നേട്ടം കൈവരിച്ചത്. ജില്ലയിലെ കുത്തിവെപ്പ് ശരാശരി 67 ശതമാനമാണ്. കാഞ്ഞങ്ങാട് മേഖല കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ടി.ജി. ഉണ്ണികൃഷ്ണൻ പ്രശസ്തിപത്രം കൈമാറി. അസി. ഫീൽഡ് ഓഫിസർ ടി.എം.സി. ഇബ്രാഹിം ഏറ്റുവാങ്ങി. ജില്ല കോഓഡിനേറ്റർ ഡോ. പി. നാഗരാജ, അസി. പ്രോജക്ട് ഓഫിസർ ഡോ. മഞ്ചപ്പ, ഡോ. ജി.എം. സുനിൽ, ഡോ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
Loading...
COMMENTS