അംഗൻവാടിക്ക്‌ സ്ഥലം നൽകിയ ഗ്രീൻസ്​റ്റാർ പ്രവർത്തകർക്ക്‌ ആദരം

05:02 AM
13/03/2019
മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്‌ 10, 11 വാർഡുകളിൽ അംഗൻവാടിക്ക്‌ കെട്ടിടം പണിയാൻ സ്ഥലം നൽകിയ എരിയാൽ ഗ്രീൻസ്റ്റാർ ആർട്സ്‌ ആൻഡ് സ്പോർട്സ്‌ ക്ലബ്‌ രക്ഷാധികാരി കെ.ബി. കുഞ്ഞാമു ഹാജി, ഉപദേശകസമിതി അംഗം എ.കെ. ഇഖ്ബാൽ എന്നിവരെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ ഭരണസമിതി ആദരിച്ചു. പഞ്ചായത്ത്‌ ഗ്രാമോത്സവത്തി​െൻറ സമാപന ചടങ്ങിൽ ജില്ല കലക്ടർ ഡോ. സജിത്ബാബു പഞ്ചായത്തി​െൻറ സ്നേഹോപഹാരം നൽകി ആദരിച്ചു. സാമൂഹിക സാംസ്കാരിക സന്നദ്ധസംഘടന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ തുടങ്ങിയവർ സംബന്ധിച്ചു.
Loading...