കെ.പി. സതീഷ‌്ചന്ദ്രൻ ഉദുമ പഞ്ചായത്തിൽ പ്രചാരണത്തിനെത്തി

05:02 AM
13/03/2019
ഉദുമ: കാസർകോട‌് പാർലമ​െൻറ് മണ്ഡലം എൽ.ഡി.എഫ‌് സ്ഥാനാർഥി കെ.പി. സതീഷ‌്ചന്ദ്രൻ ഉദുമ പഞ്ചായത്തിൽ വോട്ടഭ്യർഥനയുമായി എത്തി. കോട്ടിക്കുളം നുറൂൽഹുദാ സ്‌കൂൾ, പാലക്കുന്ന്‌ അംബിക ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ, പാലക്കുന്ന് ഗ്രീൻവുഡ‌് സ‌്കൂൾ, കോട്ടിക്കുളം മുസ്ലിം ജമാഅത്ത്‌ പള്ളി കമ്മിറ്റി ഓഫിസ്‌, പാലക്കുന്ന്‌ കഴകം ഭഗവതി ക്ഷേത്രം ഭണ്ഡാരവീട്‌, ഉദുമ ദിനേശ‌് ബീഡി കമ്പനി തുടങ്ങിയ സ്ഥലങ്ങളിലെത്തി വോട്ടഭ്യർഥിച്ചു. റിട്ട. എസ്‌.പി ബാലകൃഷ്‌ണൻ നായരുടെ ആറാട്ടുകടവിലെ വീട്ടിലും അരവത്ത്‌ വാഴുന്നോർ കെ.യു. ദാമോദരൻ തന്ത്രിയുടെ വീട്ടിലും വോട്ടഭ്യർഥിച്ചെത്തി. പൂരോത്സവം നടക്കുന്ന അരവത്ത്‌ പൂബാണകുഴി ക്ഷേത്രത്തിലുമെത്തി. കെ. കുഞ്ഞിരാമൻ എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി കെ. മണികണ്‌ഠൻ, മധു മുതിയാക്കാൽ, വി.ആർ. ഗംഗാധരൻ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
Loading...
COMMENTS