Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2019 11:33 PM GMT Updated On
date_range 2019-01-10T05:03:28+05:30ലണ്ടൻ എയർ ആംബുലൻസിെൻറ ആദരമേറ്റുവാങ്ങി മലയാളി ബാലൻ
text_fieldsതൃക്കരിപ്പൂർ: വിഖ്യാതമായ ലണ്ടൻ എയർ ആംബുലൻസിെൻറ ആദരമേറ്റുവാങ്ങിയ മലയാളി ബാലൻ ശ്രദ്ധേയനായി. തൃക്കരിപ്പൂർ തൈക ്കീൽ സ്വദേശി ഒ.ടി. മുജീബ് റഹ്മാെൻറ മകൻ മുഹമ്മദ് മുസ്തഫ (എട്ട്) ആണ് ജീവകാരുണ്യ പ്രവർത്തനത്തിലൂടെ യു.കെയുടെ മനം കവർന്നത്. പോക്കറ്റ് മണിയായും പിറന്നാൾ സമ്മാനമായും ലഭിച്ച പണം മുഴുവൻ എയർ ആംബുലൻസിെൻറ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ മുസ്തഫ തീരുമാനിക്കുകയായിരുന്നു. അത്യാഹിതത്തിൽപെടുന്നവർക്ക് ഹെലികോപ്ടറിൽ പറന്നെത്തി മെഡിക്കൽ സേവനം നൽകുന്ന ജീവകാരുണ്യ സംഘടനയാണ് എച്ച്.ഇ.എം.എസ്. മുസ്തഫയുടെ സന്നദ്ധത സ്വീകരിച്ച സംഘടന അവനെയും സഹോദരനെയും എയർ ആംബുലൻസ് പ്രവർത്തനം പഠിക്കാനായി വൈറ്റ് ചാപ്പലിലുള്ള ആസ്ഥാന കേന്ദ്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. റോയൽ ലണ്ടൻ ഹോസ്പിറ്റലിെൻറ ഹെലിപാഡിൽ നിർത്തിയ ആംബുലൻസിൽ കയറി മുസ്തഫ കാര്യങ്ങൾ മനസ്സിലാക്കി. ഹെംസിെൻറ 30 വർഷത്തെ സേവനത്തിനിടയിൽ ആദ്യമായാണ് എട്ടുവയസ്സുകാരൻ സഹായവുമായി മുന്നോട്ടുവരുന്നതെന്ന് സംഘടന സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചു. ഓറഞ്ച് സ്യൂട്ട് ധരിച്ചെത്തിയ മുസ്തഫയെ ഡോ. കോസ്മോ ബാഡ്‌ജണിയിക്കുകയും ചെയ്തു. പതിറ്റാണ്ടിലേറെയായി ലണ്ടനിൽ കഴിയുകയാണ് മുസ്തഫയുടെ കുടുംബം. മാതാവ്: യാസ്മിൻ. സഹോദരങ്ങൾ: മുഹമ്മദ് റമദാൻ, മുഹമ്മദ് അർഫാൻ.
Next Story