Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2019 11:33 PM GMT Updated On
date_range 9 Jan 2019 11:33 PM GMTപണിമുടക്ക് ദിനത്തിലും പണിമുടക്കാതെ വൈറ്റ് ഗാർഡ് ടീം
text_fieldsbookmark_border
മൊഗ്രാൽ പുത്തൂർ: പണിമുടക്ക് ദിനത്തിലും വിശ്രമമില്ലാതെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ. ചൗക്കി ആസാദ് നഗറിലെ നിർധനകുടുംബത്തിന് നിർമിക്കുന്ന വീടിെൻറ തറ മണ്ണിട്ട് നികത്തുന്ന പ്രവൃത്തിയാണ് ഇവർ പണിമുടക്ക് ദിനത്തിൽ ചെയ്തുതീർത്തത്. യൂത്ത്ലീഗ് യുവജനയാത്ര സമാപനവേദിയിലെ വൈറ്റ് ഗാർഡ് ടീം പ്രഖ്യാപനത്തോടെ പ്രദേശത്ത് വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് തീർക്കുന്നതിൽ ടീം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. നേരേത്ത ആസാദ് നഗർ പായിച്ചാൽ റോഡ് ശ്രമദാനത്തിലൂടെ ഗതാഗതയോഗ്യമാക്കി. ആസാദ് നഗറിലെ കേടായ തെരുവുവിളക്കുകൾ നന്നാക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ പുതിയത് സ്ഥാപിക്കുകയും ചെയ്തു. യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡൻറ് മുജീബ് കമ്പാർ ഉദ്ഘാടനംചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി നവാസ് എരിയാൽ, വൈറ്റ് ഗാർഡ് അംഗങ്ങളായ മുജീബ് ലിബാസ്, ജാഫർ കുദിറത്ത്, ഹാരിസ് എരിയാൽ, അമീർ കോട്ടക്കുന്ന്, അൽതാഫ് ആസാദ്, മുഹമ്മദ്, അഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story