സെക്യൂരിറ്റി ജീവനക്കാരന് ബൈക്കിടിച്ച് പരിക്ക്

05:03 AM
10/01/2019
കുമ്പള: സെക്യൂരിറ്റി ജീവനക്കാരന് ബൈക്കിടിച്ച് പരിക്കേറ്റു. കുമ്പള ഭാസ്കരനഗറിലെ താമസക്കാരനും കാസർകോട്ട് സെക്യൂരിറ്റി ജീവനക്കാരനുമായ പ്രഭാകര റാവുവിനാണ് (59) പരിക്ക്. വീട്ടിലേക്ക് നടന്നുപോകവെ ഭാസ്കരനഗറിൽ പിന്നിൽനിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇയാളെ ഇതുവഴി വന്ന കുമ്പള സി.ഐ കെ. പ്രേംസദനാണ് ആശുപത്രിയിലെത്തിച്ചത്. വിദഗ്ധചികിത്സക്കായി പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Loading...
COMMENTS