കാർഷികമേള

05:03 AM
10/01/2019
വെള്ളരിക്കുണ്ട്: ജനുവരി 16 മുതൽ 20 വരെ മാലോം ജോർജ് മുത്തോലിനഗറിൽ തളിർ മലയോര നടക്കും. ഇതി​െൻറ ഭാഗമായി വൃക്ഷത്തൈകൾ വിതരണംചെയ്തു. വിതരണോദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം മിനി മാത്യു സംഘാടക സമിതിയംഗം ആൻസി അനിലിന് നൽകി നിർവഹിച്ചു. സംഘാടക സമിതി വർക്കിങ് ചെയർമാൻ ടോമി കാഞ്ഞിരമറ്റം അധ്യക്ഷതവഹിച്ചു. സംഘാടക സമിതി ചെയർമാൻ രാജു കട്ടക്കയം, ബ്ലോക്ക് മെംബർ പി.ജി. ദേവ്, ജനറൽ കൺവീനർ അലോഷ്യസ് ജോർജ്, ട്രഷറർ വി.ജെ.ആഡ്രൂസ്, കെ.ഡി. മോഹനൻ, സാജൻ പുഞ്ച, ഡാജി ഓടയ്ക്കൽ, എൻ.ഡി. വിൻസ​െൻറ്, അഡ്വ. സണ്ണി മുത്തോലി, സാജൻ പൂവന്നിക്കുന്നേൽ, മാർട്ടിൻ ജോർജ്, ജോബി കാര്യാവിൽ എന്നിവർ സംസാരിച്ചു. കാർഷിക കമ്മിറ്റി ചെയർമാൻ ബേബി കുഞ്ചിറക്കാട്ട് സ്വാഗതവും കൺവീനർ മനോജ് പുന്നപ്ലാക്കൽ നന്ദിയും പറഞ്ഞു.
Loading...
COMMENTS