Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2018 11:35 PM GMT Updated On
date_range 19 Dec 2018 11:35 PM GMTപ്ലാസ്ക സിൽവർ സ്റ്റാർ ഫുട്ബാൾ: തൃക്കരിപ്പൂർ ടൗൺ ജേതാക്കൾ
text_fieldsbookmark_border
തൃക്കരിപ്പൂർ: പ്ലാസ്ക കാരോളവും സിൽവർ സ്റ്റാർ മൈതാനിയും ചേർന്ന് സംഘടിപ്പിച്ച കണ്ണൂർ-കാസർകോട് ജില്ലതല ഫുട്ബാൾ ടൂർണമെൻറിൽ തൃക്കരിപ്പൂർ ടൗൺ എഫ്.സി ജേതാക്കളായി. കലാശപേരാട്ടത്തിൽ റെഡ്ഫോഴ്സ് കൊയോങ്കരയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സമാപനച്ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്തു. ടി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ചന്തേര എസ്.ഐ വിപിൻചന്ദ്രൻ, ജില്ല പഞ്ചായത്തംഗം വി.പി.പി. മുസ്തഫ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. സുകുമാരൻ, പി. ജമാൽ ഹാജി, ടി.എം.സി. അബ്ദുറഹ്മാൻ, കെ. സുബൈർ, എം.പി. കരുണാകരൻ, കെ. അബ്ദുസ്സത്താർ, ടി.എം. സിദ്ദീഖ്, വി.കെ.പി. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story