പ്രമോട്ടർ നിയമനം

05:05 AM
06/12/2018
കാസർകോട്: ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒഴിവുള്ള പട്ടികജാതി പ്രമോട്ടര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് നിശ്ചിതയോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപെട്ട യുവതീയുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നീലേശ്വരം നഗരസഭ, ബെള്ളൂര്‍, കുമ്പടാജെ, കാറഡുക്ക, തൃക്കരിപ്പൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഒരൊഴിവ് വീതമാണുള്ളത്. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 14ന് വൈകീട്ട് അഞ്ചിനകം കാസര്‍കോട് ജില്ല പട്ടികജാതി വികസന ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയും മറ്റു വിശദവിവരങ്ങളും ജില്ല പട്ടികജാതി വികസന ഓഫിസ്, ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫിസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോൺ: 04994 256162. ....................................................................................................................
Loading...
COMMENTS