ചതിയില്‍പെട്ട് യുവാവ് ഖത്തറിൽ ജയിലിലായതായി പരാതി; നാലുപേർക്കെതിരെ കേസ്

05:05 AM
06/12/2018
കാസര്‍കോട്: ലഹരി ഉല്‍പന്നങ്ങള്‍ അടങ്ങിയ പൊതിയുമായി കാസര്‍കോട് സ്വദേശിയായ യുവാവ് ഖത്തറില്‍ ജയിലിലായി. യുവാവിനെ സുഹൃത്തുക്കള്‍ വഞ്ചിച്ചതായി ആരോപിച്ച് പിതാവ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. ഒരാൾ അറസ്റ്റിലായി. അണങ്കൂര്‍ മെഹബൂബ് റോഡിലെ മുനീര്‍ അഹമ്മദാണ് (21) ഖത്തറില്‍ ജയിലില്‍ കഴിയുന്നത്. മുനീറിനെ സുഹൃത്തുക്കള്‍ വഞ്ചിച്ചതാണെന്ന പിതാവ് ടി.എച്ച്. അബ്ദുല്ലയുടെ പരാതിയില്‍ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ അഹമ്മദ് കബീര്‍, അണങ്കൂരിലെ റിയാസ്, റാഫിഖ്, റാഷിദ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിൽ അഹമ്മദ് കബീറിനെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 23നാണ് കോഴിക്കോട് വിമാനത്താവളംവഴി മുനീര്‍ ഖത്തറിലേക്ക് പോയത്. അതിനിടെ ലഹരി ഉല്‍പന്നം അടങ്ങിയ പൊതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ പൊലീസ് പിടികൂടുകയായിരുന്നു. മകന്‍ ജയിലിലാണെന്നും ഏതാനും സുഹൃത്തുക്കള്‍ ചതിച്ചതാണെന്നും അറിഞ്ഞതോടെ പിതാവ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Loading...
COMMENTS