Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2018 5:03 AM GMT Updated On
date_range 2018-11-05T10:33:59+05:30പദയാത്ര നാളെ
text_fieldsകാസര്‍കോട്: യൂത്ത് ലീഗ് യുവജനയാത്രയുടെ പ്രചാരണാർഥം കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്ര ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കും. അജ്മല്‍ തളങ്കര, ഹാരിസ് ബെദിര, നൗഫല്‍ തായല്‍ എന്നിവരാണ് ജാഥാ ലീഡർമാർ. ചൊവ്വ ഒരുമണിക്ക് അടുക്കത്ത്ബയലില്‍ മുസ്്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ ജാഥ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നുള്ളിപ്പാടി, അണങ്കൂര്‍, പച്ചക്കാട്, തുരുത്തി, കൊല്ലമ്പാടി, ബെദിര, ചാല, ചാലക്കുന്ന് എന്നിവിടങ്ങളില്‍ പര്യടനം നടത്തി നായന്മാര്‍മൂലയില്‍ സമാപിക്കും. ജില്ല ലീഗ് വൈസ് പ്രസിഡൻറ് ടി.എ. അബ്ദുല്ല പൊതുയോഗം ഉദ്ഘാടനം ചെയ്യും. ജില്ലപഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തും. ഏഴിന് ചേരങ്കൈയില്‍ മണ്ഡലം ലീഗ് പ്രസിഡൻറ് എ.എം. കടവത്ത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഫിര്‍ദൗസ് നഗര്‍, നെല്ലിക്കുന്ന്, ഫോര്‍ട്ട് റോഡ്, തായലങ്ങാടി, തെരുവത്ത്, ബാങ്കോട്, കെ.കെ. പുറം, നുസ്രത്ത് നഗര്‍ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ദീനാര്‍ നഗറില്‍ സമാപിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പൊതുയോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. ഇസ്മായില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തും.
Next Story