Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോൺഗ്രസ്​ പുനഃസംഘടന...

കോൺഗ്രസ്​ പുനഃസംഘടന 30നകം

text_fields
bookmark_border
കാസർകോട്: കോൺഗ്രസ് ബൂത്ത്- മണ്ഡലം- ബ്ലോക്ക് കമ്മിറ്റി പുനഃസംഘടന ജില്ലയിൽ 30നകം പൂർത്തിയാക്കാൻ കെ.പി.സി.സി നിർദേശം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടാകാവുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണ​െൻറ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ ജി. രതികുമാർ (കൊല്ലം), എം.എസ്. വിശ്വനാഥൻ (വയനാട്) എന്നിവരും സമിതിയിൽ അംഗങ്ങളാണ്. പാർലമ​െൻറ് െതരഞ്ഞെടുപ്പി​െൻറ മുന്നോടിയായി കൈക്കൊള്ളുന്ന നടപടിയുടെ ഭാഗമായാണ് സമിതിയെ നിയമിച്ചത്. കഴിഞ്ഞ െതരഞ്ഞെടുപ്പിൽ ചുരുങ്ങിയ വോട്ടുകൾക്ക് കൈവിട്ട കാസർകോട് മണ്ഡലം ഇക്കുറി പിടിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫി​െൻറ പ്രതീക്ഷ. പുനഃസംഘടനയിലൂടെ ഇതിന് കരുത്തുപകരുകയാണ് ലക്ഷ്യം. പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ അനുകൂലമായ രാഷ്ട്രീയസാഹചര്യമാണുള്ളതെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ കൺവീനറായുള്ള സമവായ കമ്മിറ്റി ജില്ലയിൽ പുനഃസംഘടനയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ചിരുന്നു. ഐ വിഭാഗത്തിൽനിന്ന് മുൻ ഡി.സി.സി പ്രസിഡൻറ് സി.കെ. ശ്രീധരൻ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ എന്നിവരും എ വിഭാഗത്തിൽനിന്ന് ഡി.സി.സി ഭാരവാഹികളായ എ. ഗോവിന്ദൻ നായർ, കെ.വി. സുധാകരൻ എന്നിവരുമാണ് സമവായ കമ്മിറ്റിയിലുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ പുനഃസംഘടന പൂർത്തിയാക്കുന്നതിന് കെ.പി.സി.സി നിർദേശം നൽകിയിരുന്നെങ്കിലും പൂർണമാക്കാൻ കഴിഞ്ഞിരുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story