സുരേഷി​െൻറ തുടർജീവിതത്തിനുവേണം സുമനസ്സുകളുടെ സഹായം

05:03 AM
11/10/2018
കാസർകോട്: സുമനസ്സുകളുടെ കനിവുകാത്ത് കഴിയുകയാണ് ചട്ടഞ്ചാൽ മൂഡംബയൽ എടയാട്ടിലെ സുരേഷ് എന്ന നാൽപത്തിരണ്ടുകാരൻ. ഗുരുതരമായ കരൾരോഗം ബാധിച്ചതിനെത്തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് ഒാേട്ടാ ഡ്രൈവർ കൂടിയായ ഇദ്ദേഹം. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കൊണ്ടുമാത്രമേ സുരേഷി​െൻറ ജീവൻ രക്ഷിക്കാൻ കഴിയൂവെന്ന് ഡോക്ടർമാർ പറയുന്നു. സുരേഷിന് കരൾ പകുത്തുനൽകാൻ അമ്മയും സഹോദരിയും തയാറാണ്. എന്നാൽ, ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 40ലക്ഷം രൂപ ചെലവുവരും. നിർധന കുടുംബത്തിലെ അംഗമായ സുരേഷ് ഒാേട്ടാ ഒാടിച്ചാണ് പറക്കമുറ്റാത്ത രണ്ട് കുട്ടികളും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തി​െൻറ ജീവിതച്ചെലവ് കണ്ടെത്തിയിരുന്നത്. നാട്ടുകാരും സുഹൃത്തുക്കളും ജനപ്രതിനിധികളും ചേർന്ന് സുരേഷ് എടയാട്ട് ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ് കല്ലട്ര അബ്ദുൽഖാദർ (ചെയർ.), ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഷാനവാസ് പാദൂർ (വർക്കിങ് ചെയർ.), ടി. നാരായണൻ (ജന.കൺ.), ചന്ദ്രൻ തെക്കേക്കര (വർക്കിങ് കൺ.), കൃഷ്ണൻ ചട്ടഞ്ചാൽ (ട്രഷ.) എന്നിവരാണ് ഭാരവാഹികൾ. കേരള ഗ്രാമീൺ ബാങ്കി​െൻറ ചട്ടഞ്ചാൽ ശാഖയിലെ അക്കൗണ്ടിലേക്ക് സുരേഷിനായുള്ള ചികിത്സാസഹായം എത്തിക്കാം. അക്കൗണ്ട് നമ്പർ: 40693101028526 IFSC Code: KLGB 0040693 ഫോൺ: 9961424756, 9447400275. ............................................................................. ..........
Loading...
COMMENTS