Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഹാജരില്ല; നഗരസഭ...

ഹാജരില്ല; നഗരസഭ കൗൺസിലർക്ക്​ അംഗത്വം പോയി

text_fields
bookmark_border
കാസർകോട്: തുടർച്ചയായി മൂന്നു യോഗങ്ങളിൽ പെങ്കടുക്കാതിരുന്ന നഗരസഭ കൗൺസിലറുടെ അംഗത്വം നഷ്ടമായി. കാസർകോട് നഗരസഭ 22ാം വാർഡ് അംഗവും മുസ്ലിം ലീഗ് കൗൺസിലറുമായ കെ. വിശ്വനാഥനാണ് അംഗത്വം പോയത്. ഇതുസംബന്ധിച്ച് നഗരസഭ സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചു. കമീഷ​െൻറ അറിയിപ്പ് ലഭിക്കുന്ന മുറക്ക് വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്.സി സംവരണ വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച കെ. വിശ്വനാഥൻ 471 വോട്ടുകൾക്കാണ് വിജയിച്ചത്. നഗരസഭ യോഗങ്ങളിൽ പെങ്കടുക്കണമെന്ന് മുസ്ലിം ലീഗ് പാർലമ​െൻററി പാർട്ടി വിപ്പ് നൽകിയിരുന്നെങ്കിലും മൂന്നുമാസത്തെ കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി വിശ്വനാഥൻ പെങ്കടുത്തിരുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story