Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 9:59 AM GMT Updated On
date_range 13 Sep 2018 9:59 AM GMTമുഖത്ത് മുളകുപൊടി വിതറി സ്വർണമാല തട്ടിയെടുക്കാൻ ശ്രമം
text_fieldsbookmark_border
കാസർകോട്: . അക്രമം തടഞ്ഞതോടെ മൊബൈൽ ഫോൺ മോഷ്ടിച്ചതായും പരാതി. ചെമ്മനാട് മുണ്ടാങ്കുലത്തെ സി.എച്ച്. അബ്ദുൽ ലത്തീഫിെൻറ ഭാര്യ ജമീലയുടെ (60) മാലയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രി 8.15നാണ് സംഭവം. അബ്ദുൽ ലത്തീഫ് പള്ളിയിൽ പോയ സമയത്താണ് കവർച്ചശ്രമം. മാല കവരുന്നത് ജമീല ചെറുത്തതോടെ മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പതിനേഴുകാരിയായ പെൺകുട്ടിയെയും പിതാവിനെയും കാസർകോട് ടൗൺ പ്രിൻസിപ്പൽ എസ്.െഎ അജിത്കുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story