വിദ്യാർഥിക്ക്​ ട്രെയിൻതട്ടി പരിക്കേറ്റു

06:33 AM
12/09/2018
തളങ്കര: സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നുവരുകയായിരുന്ന വിദ്യാർഥിക്ക് ട്രെയിൻതട്ടി ഗുരുതര പരിക്കേറ്റു. തളങ്കര പടിഞ്ഞാറിലെ നാസറി​െൻറ മകൻ മാസിനാണ് (13) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് തളങ്കര മുസ്ലിം ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വീട്ടിലേക്ക് റെയിൽേവ ട്രാക്കിലൂടെ പോകുന്നതിനിടെയാണ് അപകടം. മാസിനെ കാസർകോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
Loading...
COMMENTS