പീഡനം: യുവാവിന് അഞ്ചു വർഷം തടവ്

06:24 AM
12/09/2018
കാസർകോട്: ക്വാർട്ടേഴ്സിൽ കയറി ഒമ്പതുകാരിയെ പീഡിപ്പിച്ച കർണാടക സ്വദേശിക്ക് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കർണാടക ഹാവേരി ബടിഗെ കറോത്തി ഹള്ളിയിലെ ദൊഡ്ഡമന മുഹമ്മദ് ഹനീഫ എന്ന ഹനീഫയെയാണ് (27) കാസർകോട് ജില്ല അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എസ്. ശശികുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവനുഭവിക്കണം. പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകും. 2015 ജനുവരി 21ന് ഉപ്പളയിലാണ് സംഭവം. കുടുംബസമ്മേതം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. മറ്റൊരു മുറിയിൽ സഹോദരിയുടെ കൂടെ താമസിക്കുകയായിരുന്നു ഹനീഫ. േപ്രാസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.
Loading...
COMMENTS