ദുരിതാശ്വാസ സഹായം

05:44 AM
12/09/2018
കാഞ്ഞങ്ങാട്: പ്രളയബാധിത മേഖലയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഹോസ്ദുർഗ് പബ്ലിക് സർവിസ് സഹകരണ സംഘം സമാഹരിച്ച 1,25000 രൂപ പ്രസിഡൻറ് കെ.വി. ദാമോദരൻ സഹകരണ സംഘം അസി. രജിസ്ട്രാർ വി. ചന്ദ്രന് കൈമാറി. എ.ആർ. രാജു അധ്യക്ഷത വഹിച്ചു. ടി.വി. ഗംഗാധരൻ, എം. ആനന്ദൻ, കെ. രാജഗോപാലൻ, എ.ടി.വി. ഗായത്രി എന്നിവർ സംസാരിച്ചു.
Loading...
COMMENTS