തീരദേശ പരിപാലന അതോറിറ്റി പൊതുജനാഭിപ്രായം തേടി

05:38 AM
12/07/2018
കാസർകോട്: 2011ലെ തീരദേശ പരിപാലന നിയമത്തി​െൻറ അടിസ്ഥാനത്തിലുള്ള പൊതുജനാഭിപ്രായം തേടൽ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. നിയമം സംബന്ധിച്ച കരടുപട്ടിക പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തില്‍ തീരദേശ മേഖലയിലെയും മറ്റുമുള്ളവരുടെയും അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ട ഹിയറിങ്ങില്‍ നൂറ്റമ്പതോളം പേര്‍ പങ്കെടുത്തു. ജില്ല കലക്ടറുടെ ചുമതലനിര്‍വഹിക്കുന്ന എ.ഡി.എം എന്‍. ദേവീദാസ് അധ്യക്ഷത വഹിച്ചു. കേരള തീരദേശ പരിപാലന അതോറിറ്റി മെംബര്‍ സെക്രട്ടറി പത്മ മൊഹന്തി, ജോയൻറ് സെക്രട്ടറി പ്രസന്നകുമാര്‍, ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം സീനിയര്‍ സയൻറിസ്റ്റ് ഡോ. എന്‍.കെ. രാമചന്ദ്രന്‍, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് എന്‍ജിനീയര്‍ പി. കലയരശന്‍ എന്നിവര്‍ പങ്കെടുത്തു.
Loading...
COMMENTS