12 കേന്ദ്രങ്ങളിൽ തൊഴിലാളി കൂട്ടായ്മ

06:03 AM
10/08/2018
കാസർകോട്: കേന്ദ്രസർക്കാറി​െൻറ ദേശവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ അഞ്ചിന് നടക്കുന്ന പാർലമ​െൻറ് മാർച്ചിന് മുന്നോടിയായി സി.ഐ.ടി.യു നേതൃത്വത്തിൽ ജില്ലയിൽ 12 കേന്ദ്രങ്ങളിൽ 14ന് വൈകീട്ട് തൊഴിലാളി കൂട്ടായ്മ നടക്കും. ഹൊസങ്കടി, കുമ്പള, ബോവിക്കാനം, കാസർകോട്, കുണ്ടംകുഴി, പാലക്കുന്ന്, ഭീമനടി, ഒടയംചാൽ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, കാലിക്കടവ് എന്നിവിടങ്ങളിലാണ് കൂട്ടായ്മ നടക്കുക. ജില്ല കമ്മിറ്റി യോഗത്തിൽ പ്രസിഡൻറ് കെ. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Loading...
COMMENTS