ഒ.ബി.സി സംരംഭകര്‍ക്ക് അഞ്ചു കോടി രൂപവരെ വായ്പ

06:41 AM
10/08/2018
കാസർകോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ.എഫ്‌.സി.ഐ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്‌സ് ലിമിറ്റഡ് നോഡല്‍ ഏജന്‍സിയായി രൂപവത്കരിച്ച വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് വഴി ഒ.ബി.സി സംരംഭകര്‍ക്ക് കുറഞ്ഞത് 51 ശതമാനം ഓഹരിപങ്കാളിത്തവും നിയന്ത്രണവും ഉള്ള കമ്പനികള്‍ക്കും വ്യക്തിഗത സംരംഭം, പാര്‍ട്ട്ണര്‍ഷിപ് സംരംഭം, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ് ഒണ്‍ പേഴ്‌സനല്‍ കമ്പനി എന്നിവ രൂപാന്തരം പ്രാപിച്ച് ആരംഭിക്കുന്ന കമ്പനികള്‍ക്കും വായ്പ ലഭിക്കുന്നതാണ്. 20 ലക്ഷം രൂപ മുതല്‍ അഞ്ചു കോടി രൂപ എട്ടു ശതമാനം പലിശനിരക്കിലാണ് ലഭ്യമാക്കുന്നത്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 7.75 ശതമാനം നിരക്കില്‍ പലിശ നല്‍കിയാല്‍ മതിയാകും. പദ്ധതി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സെപ്റ്റംബർ 14ന് രാവിലെ 10 മുതല്‍ എറണാകുളം പ്രസിഡന്‍സി ഹോട്ടലില്‍ ഏകദിന സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാറില്‍ പങ്കെടുക്കുന്നതിന് കേരളസംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷ​െൻറ www.ksbcdc.com എന്ന വെബ്‌സൈറ്റ് മുഖേന ആഗസ്റ്റ് 20നകം രജിസ്റ്റര്‍ ചെയ്യണം.
Loading...
COMMENTS