സംസ്‌കൃതി ചെറുകഥപുരസ്‌കാരം ഹരീഷ് പന്തക്കലിന്

05:05 AM
06/12/2018
കാഞ്ഞങ്ങാട്: സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന വി. കോമൻമാസ്റ്ററുടെ സ്മരണാർഥം പുല്ലൂർ സംസ്‌കൃതി ഏർപ്പെടുത്തിയ ചെറുകഥപുരസ്‌കാരം ഹരീഷ് പന്തക്കലിന്. മാഹി പന്തക്കൽ സ്വദേശിയായ ഇദ്ദേഹത്തി​െൻറ ഉമ്മച്ചി തെയ്യം എന്ന കഥയാണ് തെരഞ്ഞെടുത്തത്. 5001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. കാസർകോട് ജില്ലയിലെ കൗമാരപ്രതിഭകൾക്കായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് അശ്വിൻ ചന്ദ്രൻ എഴുതിയ പുനർജന്മം എന്ന ചെറുകഥയും തെരഞ്ഞെടുത്തു. ഒമ്പതിന് ഉച്ചക്കുശേഷം 2.30ന് പുല്ലൂർ സംസ്കൃതി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. അംബികാസുതൻ മാങ്ങാട് പുരസ്‌കാരം വിതരണം ചെയ്യും. പ്രസിഡൻറ് എ.ടി. ശശി, ബി. രത്‌നാകരൻ, നാരായണൻ മഠത്തിൽവളപ്പിൽ, ശശിധരൻ കണ്ണാങ്കോട്ട്, അനിൽ പുളിക്കാൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Loading...
COMMENTS