Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2018 5:06 AM GMT Updated On
date_range 12 Nov 2018 5:06 AM GMTകെ. മാധവെൻറ ചരിത്രം പുതുതലമുറ പഠിക്കണം -ഇ. ചന്ദ്രശേഖരൻ
text_fieldsbookmark_border
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമര സേനാനി കെ. മാധവെൻറ ചരിത്രം പുതുതലമുറ പഠിക്കേണ്ടത് അനിവാര്യമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. വടക്കെ മലബാറുകാരുടെ സ്വാതന്ത്ര്യബോധത്തിെൻറ പ്രതീകമായ കെ. മാധവെൻറ ജീവചരിത്രം അതിശയിപ്പിക്കുന്നതാണ്. കെ. മാധവൻ മുന്നോട്ടുെവച്ച ദേശസങ്കൽപങ്ങൾക്കും രാഷ്ട്രീയ ആശയങ്ങൾക്കും പ്രസക്തിയേറെയാണെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തിൽ കെ. മാധവൻ ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. അഡ്വ.സി.കെ. ശ്രീധരൻ, എ.കെ. നാരായണൻ, പി.വി. കുമാരൻ, ഇ.വി. കൃഷ്ണ പൊതുവാൾ, കുഞ്ഞിക്കണ്ണൻ കക്കാണത്ത് എന്നിവർ സംസാരിച്ചു. കെ.വി. സജീവൻ സ്വാഗതവും സി.പി. ശുഭ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story