ശിൽപശാല

06:10 AM
06/10/2018
കാഞ്ഞങ്ങാട്: നഗരസഭയുടെ 2019 -20 വർഷത്തെ പദ്ധതി രൂപവത്കരണ നടപടികളുടെ മുന്നോടിയായി നടന്ന നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനംചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഉണ്ണികൃഷ്ണൻ, വൈസ് ചെയർപേഴ്സൻ എൽ. സുലൈഖ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഗംഗ രാധാകൃഷ്ണൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.വി. ഭാഗീരഥി, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ മഹമ്മൂദ് മുറിയനാവി, ആസൂത്രണസമിതി വൈസ് ചെയർമാൻ അഡ്വ. കെ. രാജ്മോഹൻ, ഡി.പി.സി മെംബർ കെ. ബാലകൃഷ്ണൻ, ടി.കെ. സുമയ്യ എന്നിവർ സംസാരിച്ചു. വിവിധ വർക്കിങ് ഗ്രൂപ് ചെയർമാന്മാർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി പി.എൻ. അനീഷ് നന്ദി പറഞ്ഞു.
Loading...
COMMENTS