Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 6:08 AM GMT Updated On
date_range 6 Oct 2018 6:08 AM GMTബസ് തൊഴിലാളികള്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: പല സ്ഥലങ്ങളിലും ബസുകള്‍ തടഞ്ഞുനിര്‍ത്തി ജീവനക്കാരെ ആക്രമിക്കുന്ന നടപടിയില്‍ ബസ് ആൻഡ് ഹെവി വെഹിക്കിള്‍സ് മസ്ദൂര്ഗ് സംഘ് ഹോസ്ദുര്‍ഗ് മേഖല കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം പെരിയയില്‍വെച്ച് ദേവീപ്രസാദ് ബസിലെ ക്ലീനര്‍ രാഘവനെ ഒരുപറ്റം സാമൂഹികദ്രോഹികള്‍ ക്രൂരമായി മർദിച്ചിരുന്നു. ചില നാട്ടുകാരും ചുമട്ടുതൊഴിലാളികളും കൂടി നടത്തുന്ന ഇത്തരം ദ്രോഹനടപടി തുടര്‍ന്നാല്‍ ബി.എം.എസിെൻറ നേതൃത്വത്തില്‍ ജില്ലയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കും. യോഗത്തില്‍ പ്രസിഡൻറ് പ്രകാശന് പറശ്ശിനി അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് സത്യനാഥ്, മേഖല സെക്രട്ടറി ജയേഷ് കാരാക്കോട്, കെ.ആർ. രാധാകൃഷ്ണന്, സജീവന് കോളിച്ചാൽ, രാജേഷ് ഒഴിഞ്ഞവളപ്പ്, തമ്പാന് പൊള്ളക്കട, സുധി കൊടവലം, രതീഷ് കാലിക്കടവ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story