Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2018 7:08 AM GMT Updated On
date_range 15 Sep 2018 7:08 AM GMTഡോ. സുബ്ബറാവു അനുസ്മരണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമര സേനാനിയും മികച്ച പാർലമെേൻററിയനും സംഘാടകനും കമ്യൂണിസ്റ്റുമായിരുന്ന ഡോ. എ. സുബ്ബറാവു പൊതുപ്രവർത്തകർക്ക് മികച്ച മാതൃകയാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷത വഹിച്ചു. പാർട്ടി കൺട്രോൾ കമീഷൻ ചെയർമാൻ സി.പി. മുരളി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി. കൃഷ്ണൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.വി. കൃഷ്ണൻ, സി.പി. ബാബു, എം. അസിനാർ എന്നിവർ സംസാരിച്ചു. സി.കെ. ബാബുരാജ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story