കൊല്ലപ്പെട്ട സിദ്ദീഖി​െൻറ വീട് എ.എൻ. ഷംസീർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച​ു

06:41 AM
10/08/2018
മഞ്ചേശ്വരം: ഉപ്പളയിലെ ആർ.എസ്.എസ് മാഫിയ സംഘത്തിനെതിരെ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എ.എൻ. ഷംസീർ എം.എൽ.എ പറഞ്ഞു. ഉപ്പള സോങ്കാലിൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ അബൂബക്കർ സിദ്ദീഖി​െൻറ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. അക്രമപ്രവർത്തനങ്ങൾക്ക് ആർ.എസ്.എസ് കഞ്ചാവ്-മദ്യ മാഫിയകളുടെ സഹായംതേടുകയാണ്. കാമ്പയിനിന് ജനങ്ങളുടെ പിന്തുണ വേണം. ആർ.എസ്.എസ് അക്രമത്തിനെതിരെ മുസ്ലിം ലീഗ് മൗനംപാലിക്കുകയാണ്. മരിച്ച സിദ്ദീഖി​െൻറ വീട് ഇത്രയും ദിവസമായിട്ടും ലീഗ് നേതാക്കളോ ജനപ്രതിനിധികളോ സന്ദർശിക്കാൻ തയാറാവാത്തത് ആർ.എസ്.എസ്-മുസ്ലിം ലീഗ് രഹസ്യബന്ധത്തി​െൻറ തെളിവാെണന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിെനക്കാളും മുഖ്യശത്രു സി.പി.എം ആണെന്ന നിലപാട് വെച്ചുപുലർത്തുന്നതുകൊണ്ടാണ് ലീഗ് ഇത്തരത്തിൽ പെരുമാറുന്നത്. അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം ലഭിക്കാതെ വിചാരണ പൂർത്തിയാക്കാൻ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും എ.എൻ. ഷംസീർ പറഞ്ഞു. എം.എൽ.എമാരായ ടി.വി. രാജേഷ്, കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, പി.ബി. അബ്ദുറസാഖ്, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ മാസ്റ്റർ, എൽ.ഡി.എഫ് കൺവീനർ കെ.പി. സതീഷ്ചന്ദ്രൻ, മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി സി.കെ സജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ് എന്നിവരും സിദ്ദീഖി​െൻറ വീട് സന്ദർശിച്ചു.
Loading...
COMMENTS