ദുരൂഹമരണം: ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കണം

06:03 AM
10/08/2018
മാങ്ങാട്: യുവാവി​െൻറ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആക്ഷൻ കമ്മിറ്റി. മേൽബാര കോളനിയിലെ ചന്ദ്രൻ 2016 മാർച്ച് അഞ്ചിന് ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചു. തൃക്കണ്ണാട് ആറാട്ട് ഉത്സവത്തിന് പോയ ചന്ദ്രൻ മർദനമേറ്റതിനെ തുടർന്ന് മരിച്ചതായാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. ബാഹ്യശക്തികളുടെ ഇടപെടൽ കാരണമാണ് കേസന്വേഷണം കാര്യക്ഷമമാകാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 2017 ജൂണിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്വേഷണസംഘം പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിവേദനം നൽകി. പ്രക്ഷോഭം ശക്തമാക്കുന്നതി​െൻറ ഭാഗമായി ക്രൈംബ്രാഞ്ച് ഓഫിസ് മാർച്ച് നടത്തും. യോഗത്തിൽ മോഹനൻ മാങ്ങാട് റിപ്പോർട്ട് അവതരിപ്പിച്ചു. ഇബ്രാഹിം മാങ്ങാട്, സുകുമാരൻ ആര്യടുക്കം, കബീർ മാങ്ങാട്, ശങ്കരൻ മേൽബാര, കുഞ്ഞിക്കണ്ണൻ അമരാവതി, സുനിൽ മാങ്ങാട്, ശ്യാമള ആര്യടുക്കം, അനിത, മഞ്ജുള, എം.ജി. മാങ്ങാട് എന്നിവർ സംസാരിച്ചു.
Loading...
COMMENTS