Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2020 11:37 PM GMT Updated On
date_range 2020-06-17T05:07:14+05:30ജനറൽ ആശുപത്രിയിൽ തെരുവുനായ്ക്കളെ പിടികൂടി
text_fieldsകാസർകോട്: ജനറൽ ആശുപത്രിയിൽ തെരുവുനായ് ശല്യം രൂക്ഷമായതോടെ നായ്ക്കളെ പിടികൂടാൻ പ്രത്യേകം പരിശീലനം സിദ്ധിച്ചവർ കഴിഞ്ഞദിവസം രാവിലെയെത്തി. രോഗികൾക്കും ജീവനക്കാർക്കും ഭീതിപരത്തുന്ന നായ്ക്കളെ പിടികൂടാൻ ജില്ല പഞ്ചായത്തിനു കീഴിലുള്ള അനിമൽ ഹസ്ബൻഡറി വകുപ്പാണ് നായ്ക്കളെ പിടികൂടുന്നത്. ഇവയെ പിടികൂടിയ ശേഷം തായലങ്ങാടിയിലുള്ള കേന്ദ്രത്തിൽ പാർപ്പിക്കുകയും പിന്നീട് വന്ധ്യകരണം നടത്തുകയും ചെയ്യും. രണ്ടാഴ്ചകഴിഞ്ഞ് നായ്ക്കളെ തെരുവിൽതന്നെ വിട്ടയക്കും. ജനറൽ ആശുപത്രിയിലെ വളപ്പിൽ അലഞ്ഞുതിരിയുന്ന ഒമ്പതോളം നായ്ക്കളെയാണ് പിടികൂടിയത്. photo: streat dog ജനറൽ ആശുപത്രിയിൽനിന്ന് തെരുവുനായ്ക്കളെ പിടികൂടി വാഹനത്തിൽ കയറ്റുന്നു
Next Story