Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഉയർന്ന വൈദ്യുതി ബിൽ;...

ഉയർന്ന വൈദ്യുതി ബിൽ; കോൺഗ്രസ്​ ധർണ നടത്തി

text_fields
bookmark_border
അജാനൂർ: അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിത്താരി വൈദ്യുതി ഓഫിസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡൻറ് ഹക്കിം കുന്നിൽ ഉദ്ഘാടനം ചെയ്തു. അജാനൂർ മണ്ഡലം പ്രസിഡൻറ് സതീശൻ പരക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.വി. സുരേഷ്, ബ്ലോക്ക് സെക്രട്ടറിമാരായ വി.വി. നിഷാന്ത് കല്ലിങ്കാൽ, ക്രസൻറ് എം.കെ. മുഹമ്മദ്‌ കുഞ്ഞി, ദിനേശൻ മൂലക്കണ്ടം, എം.വി. കുഞ്ഞിക്കണ്ണൻ, മുൻ മണ്ഡലം പ്രസിഡൻറ് എൻ.വി. അരവിന്ദാക്ഷൻ നായർ, മെംബർ ഷീബ, ദാമോദരൻ കൊളവയൽ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഇസ്മായിൽ ചിത്താരി, രവീന്ദ്രൻ കടപ്പുറം എന്നിവർ സംസാരിച്ചു. മൈലാട്ടി: ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനുപകരം അശാസ്ത്രീയ താരിഫിലൂടെ കൊള്ളയടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലാട്ടി സബ് സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.പി.എം. ഷാഫി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പാർലമൻെറ് മണ്ഡലം മുൻ പ്രസിഡൻറ് സാജിദ് മൗവ്വൽ, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, കെ.പി. സുധർമ, രവീന്ദ്രൻ കരിച്ചേരി, വി. ബാലകൃഷ്ണൻ നായർ, ജവഹർ ബാലജനവേദി ജില്ല ചെയർമാൻ രാജേഷ് പള്ളിക്കര, അഡ്വ. എം. മണികണ്ഠൻ നമ്പ്യാർ, ഗോപാലകൃഷ്ണൻ കരിച്ചേരി, എം. രത്നാകരൻ നമ്പ്യാർ, ചന്ദ്രൻ തച്ചങ്ങാട്, മൻമോഹന ഞെക്ലി, കെ. കുമാരൻ നായർ, രാകേഷ് കരിച്ചേരി, സുന്ദരൻ കുറിച്ചിക്കുന്ന്, മാധവ ബേക്കൽ, രാജു കുറിച്ചിക്കുന്ന്, റാഷിദ് പള്ളിമാൻ, ബാലചന്ദ്രൻ തൂവൽ, രഘുനാഥ് മൈലാട്ടി, അബ്ദുൽ റഹ്മാൻ മുദിയക്കാൽ തുടങ്ങിയവർ സംസാരിച്ചു. കാസർകോട്: കാസർകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ.എസ്.ഇ.ബി ഓഫിസിനുമുന്നിൽ നടത്തിയ ധർണ കേരള പ്രദേശ് കോൺഗ്രസ് നിർവാഹകസമിതി അംഗം പി.എ. അഷ്റഫലി ഉദ്ഘാടനം ചെയ്തു. കെ.ടി. സുഭാഷ് നാരായണൻ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ആർ. ഗംഗാധരൻ, ബ്ലോക്ക് പ്രസിഡൻറ് കെ. ഖാലിദ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറ് ജി. നാരായണൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ മുനീർ ബാങ്കോട്, ഉസ്മാൻ കടവത്ത്, കമലാക്ഷ സുവർണ, ടി.കെ. വിജയൻ, ശിവശങ്കരൻ സിലോൺ, അഷ്റഫ്, പി. കുഞ്ഞികൃഷ്ണൻ നായർ, കാദർ പള്ളം, ശശിധരൻ ബാലകൃഷ്ണൻ, കെ. ജയറാം, രാമകൃഷ്ണൻ, മഹേഷ് കടപ്പുറം, വിജയൻ കണ്ണൂർ, ഹരീന്ദ്രൻ, രഞ്ജിത്ത് അണങ്കൂർ, എസ്. രഹന എന്നിവർ സംസാരിച്ചു. മനാഫ് നുള്ളിപ്പാടി സ്വാഗതവും മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി എൻ.എ. നാസർ നന്ദിയും പറഞ്ഞു. മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുഡ്ലു വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. ഖാലിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഹനീഫ് ചേരങ്കൈ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ നാം ഹനീഫ്, നാരായണൻ നായർ, സിലോൺ അഷ്റഫ്, ട്രഷറർ ഹമീദ് കമ്പാർ, കെ.എസ്.യു ജില്ല ഭാരവാഹി ആബിദ് എടച്ചേരി, മണ്ഡലം സെക്രട്ടറിമാരായ എൻ.എ. ഖാദർ, കുഞ്ഞിക്കണ്ണൻ, നജീബ് എരിയാൽ, ജനശ്രീ മണ്ഡലം ചെയർമാൻ മുകുന്ദൻ, ഇ.എം. ലത്തീഫ്, ഖാദർ പള്ളം, ഗണേശൻ മണിയാണി, സുധാകര, രാമചന്ദ്ര തുടങ്ങിയവർ സംബന്ധിച്ചു. hakkim kunnil അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ചിത്താരി കെ.എസ്.ഇ.ബി ഓഫിസ് ധർണ ഡി.സി.സി പ്രസിഡൻറ് ഹക്കിം കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു rajmohan unnithan mp പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലാട്ടി സബ്സ്റ്റേഷന് മുന്നിൽ നടന്ന ധർണ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു ashraf ali കാസർകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ.എസ്.ഇ.ബി ഓഫിസിനുമുന്നിൽ നടത്തിയ ധർണ പി.എ. അഷ്റഫലി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story