Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightയുവത്വം കൈകോർത്തു;...

യുവത്വം കൈകോർത്തു; മൂന്ന്​ ഏക്കർ ഭൂമിക്ക് ശാപമോക്ഷം

text_fields
bookmark_border
കാഞ്ഞങ്ങാട്: യുവാക്കളുടെ കൂട്ടായ്മയിൽ ഹരിതാഭമായത് മൂന്ന് ഏക്കർ തരിശുഭൂമി. അമ്പലത്തറ മീങ്ങോത്ത് നാർക്കളത്തെ സി. ഭാസ്കരൻ, സി. ധനേഷ് കുമാർ, വിനോദ് കുമാർ തുടങ്ങിയവരാണ് ലോക്ഡൗൺ കാലത്ത് നാടിന് മാതൃകയായത്. 20 വർഷത്തോളം തരിശായി കാടുമൂടി കിടന്ന നിലമാണ് യന്ത്രവും ട്രാക്ടറും ഇറക്കി നിലമൊരുക്കി കൃഷി തുടങ്ങിയത്. കുമ്മായവും എല്ലുപൊടിയും ചാരവും അടങ്ങിയ ജൈവവളമാണ് അടിവളമായി നൽകിയത്. 'ഉമ' നെൽവിത്താണ് ഉപയോഗിച്ചത്. പാരമ്പര്യ കർഷക കുടുംബം കൂടിയാണ് ഇവരുടേത്. ഭാസ്കരൻ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് ഫോർ ജീവനക്കാരനാണ്. മുൻ പ്രവാസിയായ ധനേഷ് കുമാറിന് കൃഷിയാണ് ഇപ്പോൾ ഉപജീവനമാർഗം. വിനോദ് കുമാർ അമ്പലത്തറയിലെ മലഞ്ചരക്ക് വ്യാപാരിയാണ്. പച്ചക്കറിയും നെല്ലും ഇവർ പാരമ്പര്യമായി കൃഷി ചെയ്യുന്നുണ്ട്. പിന്തുണയുമായി വാർഡ് അംഗം കൃഷ്ണകുമാറും ഒപ്പമുണ്ട്. photo യുവാക്കൾ കൃഷിയിടത്തിൽ
Show Full Article
TAGS:LOCAL NEWS 
Next Story