Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2020 11:32 PM GMT Updated On
date_range 2020-06-15T05:02:58+05:30അറിവിനൊപ്പം കൃഷി പദ്ധതിയുമായി അധ്യാപകർ
text_fieldsകാസർകോട്: വിദ്യാർഥികൾക്ക് അറിവു പകർന്നുനൽകുന്നതോടൊപ്പം അധ്യാപകർ കൈക്കോട്ടുമായി കൃഷിയിടങ്ങളിലേക്ക്. നവ മുന്നേറ്റം പരിപാടിയുടെ ഭാഗമായി ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (എ.കെ.എസ്.ടി.യു) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'അറിവിനോടൊപ്പം കൃഷി' കർമപരിപാടിയിലാണ് അധ്യാപകർ കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. കോവിഡ് വ്യാപനം വരുത്തിവെക്കുന്ന ഭക്ഷ്യക്ഷാമം നേരിടാൻ അധ്യാപകരും കൃഷിയിലേക്ക് തിരിയണമെന്ന സർക്കാർ അഭ്യർഥന നടപ്പാക്കാൻ സംസ്ഥാനത്ത് ആയിരം കൃഷിയിടങ്ങൾ ഒരുക്കാനാണ് സംഘടനയുടെ തീരുമാനം. ഇതിൻെറ ഭാഗമായി ജില്ലയിലെ വിവിധ ഉപജില്ലകളിൽ 45 കൃഷിയിടങ്ങളാണ് ഒരുക്കുന്നത്. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം തൃക്കരിപ്പൂർ തടിയൻ കൊവ്വലിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി പി. വിജയകുമാർ വിത്തിറക്കി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വിനയൻ കല്ലത്ത് അധ്യക്ഷത വഹിച്ചു. പി.പി. നാരായണൻ, പി. കുഞ്ഞമ്പു, രാഘവൻ മാണിയാട്ട്, യു. രജീഷ്, കെ. പത്മനാഭൻ, കെ. വിനോദ്കുമാർ, പി. രാജഗോപാലൻ, ഒ. രാജേഷ്, എ. സജയൻ, ജയൻ നീലേശ്വരം, കൃഷ്ണൻകുട്ടി, വിനോദ് കല്ലത്ത്, വി.സി. ഹേമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Next Story