Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകുണ്ടാര്‍ ബാലന്‍...

കുണ്ടാര്‍ ബാലന്‍ വധക്കേസ്​ വിചാരണ മാറ്റി

text_fields
bookmark_border
കാസര്‍കോട്: ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്ന കുണ്ടാര്‍ ബാലന്‍ വധക്കേസിൻെറ വിചാരണ പുനരാരംഭിക്കാനായില്ല. വിചാരണ അടുത്ത മാസത്തേക്ക് മാറ്റി. 2008 മാര്‍ച്ച് 28ന് രാത്രിയാണ് കുണ്ടാര്‍ ബാലന്‍ എന്ന ടി. ബാലകൃഷ്ണന്‍ (48) കൊല്ലപ്പെട്ടത്. ഭാര്യയുടെ അമ്മാവൻെറ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ മുള്ളേരിയയിലേക്ക് പോകുമ്പോഴാണ് ബാലന്‍ ആക്രമണത്തിനിരയായത്. ബൈക്കിലെത്തിയ സംഘത്തിൻെറ വെട്ടേറ്റ ബാലന്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. ബി.ജെ.പി പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, വിജയന്‍, കെ. കുമാരന്‍, ദിലീപ് കുമാര്‍ എന്നിവരാണ് പ്രതികള്‍. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ലോക്ഡൗണായതിനാല്‍ പ്രതികളെയും സാക്ഷികളെയും ഹാജരാക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് വിചാരണക്ക് തടസ്സം. ജില്ല അഡീഷനല്‍ സെഷന്‍സ് (രണ്ട്) കോടതിയിലാണ് വിചാരണ.
Show Full Article
TAGS:LOCAL NEWS 
Next Story