Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2020 11:31 PM GMT Updated On
date_range 11 Jun 2020 11:31 PM GMTടി.വി നൽകി
text_fieldsbookmark_border
കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തറ ഹയർ സെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥിനിക്ക് സഹായവുമായി ലെൻസ്ഫെഡ് കാഞ്ഞങ്ങാട് യൂനിറ്റ്. വിദ്യാർഥിനിക്ക് പഠനത്തിനാവശ്യമായ യാണ് ലെൻസ്ഫെഡ് മാതൃകയായത്. കാഞ്ഞങ്ങാട് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓൺലൈൻ വിദ്യാഭ്യാസം നടത്താൻ കഴിയാത്ത മടിക്കൈ അമ്പലത്തറ ഹയർ സെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥിനിക്ക് സഹായം നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ ലെൻസ്ഫെഡ് ഹോസ്ദുർഗ് താലൂക്ക് പ്രസിഡൻറ് എച്ച്.ജി. വിനോദ് കുമാർ വിദ്യാർഥിനിക്ക് ടി.വി കൈമാറി. ലെൻസ്ഫെഡ് കാഞ്ഞങ്ങാട് യൂനിറ്റ് പ്രസിഡൻറ് എ. രാജൻ അധ്യക്ഷത വഹിച്ചു. ലെൻസ്ഫെഡ് ജില്ല സെക്രട്ടറി പി. രാജൻ, ജില്ല ട്രഷറർ എൻ.വി. പവിത്രൻ, ജില്ല വൈസ് പ്രസിഡൻറ് പി.കെ. വിനോദ്, താലൂക്ക് വൈസ് പ്രസിഡൻറ് അനിൽ മടിക്കൈ തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ എം. ദാമോദരൻ സ്വാഗതവും വി.വി. ഷിജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story