Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2020 11:31 PM GMT Updated On
date_range 2020-06-12T05:01:59+05:30ബദിയടുക്കയിൽ മഡ്ക ചൂതാട്ടവും മദ്യവില്പനയും വ്യാപകം
text_fieldsകാസർകോട്: ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ വീണ്ടും മഡ്ക ചൂതാട്ടവും മദ്യവില്പനയും പതിവായി. ലോക്ഡൗണില്‍ ഇളവ് വന്നതോടെയാണ് ചൂതാട്ടസംഘം രംഗത്തിറങ്ങിയത്. സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടായിരുന്ന സമയത്ത് ചൂതാട്ടസംഘം ഉള്‍വലിഞ്ഞിരുന്നു. ബസുകള്‍ ഓടിത്തുടങ്ങിയതോടെ മഡ്ക കളിക്കാന്‍ മാത്രമായി ബദിയടുക്കയിലേക്ക് വരുന്നവര്‍ ഏറെയാണ്. ബദിയടുക്ക സ്റ്റേഷന് സമീപമാണ് മഡ്ക കളി നടക്കുന്നത്. ഇതിന് പുറമെ കര്‍ണാടകയില്‍ നിന്ന് വില കുറഞ്ഞ മദ്യം കൊണ്ടുവന്ന് ബദിയടുക്കയില്‍ ഇരട്ടിയിലേറെ വിലക്ക് വില്‍ക്കുന്ന സംഘവും സജീവമായി. കര്‍ണാടകയില്‍ 70 രൂപക്ക് ലഭിക്കുന്ന മദ്യം ബദിയടുക്കയില്‍ 200 രൂപക്കാണ് വിൽക്കുന്നത്. ബെവ്ക്യൂ ആപ് വഴി വാങ്ങുന്ന മദ്യം ഇരട്ടിവിലക്ക് മറിച്ചുവില്‍ക്കുന്നവരും ഈ ഭാഗത്തുണ്ട്. മഡ്ക ചൂതാട്ടക്കാര്ക്കും മദ്യവില്പനക്കാര്ക്കുമെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Next Story