Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2020 11:31 PM GMT Updated On
date_range 11 Jun 2020 11:31 PM GMTകരിന്തളം പാലക്കുന്ന് കമ്യൂണിറ്റി ഹാൾ ക്ലാസ് മുറിയാകും
text_fieldsbookmark_border
നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ മേക്കാറളം -പാലക്കുന്ന് കോളനിയിലെ കമ്യൂണിറ്റി ഹാൾ ഇനി ക്ലാസ് മുറിയാകും. ഒന്നാം ക്ലാസ് മുതൽ 12 വരെയുള്ള കുട്ടികളാണ് കോളനിക്കകത്ത് താമസിക്കുന്നത്. മിക്ക വീടുകളിലും പഠിക്കാൻ ആവശ്യമായ ടി.വിയോ സ്മാർട്ട് ഫോൺ സൗകര്യമോ ഇല്ല. കോവിഡ് കാലത്ത് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഈ കുട്ടികളുടെ രക്ഷിതാക്കൾക്ക് പുതിയ ടി.വി വാങ്ങി മക്കളെ പഠിപ്പിക്കുക പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐയുടെയും കിനാനൂർ കരിന്തളം പഞ്ചായത്തിൻെറയും പ്രത്യേക സഹായത്താൽ കുട്ടികൾക്ക് പഠനത്തിനായി ടി.വിയിൽ ഓൺലൈൻ ക്ലാസ് സൗകര്യമൊരുക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാല ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ രാമ സുരേഷ് അധ്യക്ഷത വഹിച്ചു. കോളനി ഊരുകൂട്ടം മൂപ്പൻ വി. രാഘവൻ, കെ.വി. ശ്യാം ചന്ദ്രൻ, ഷിജോ ജോസ്, കെ. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. പടം nlr online കരിന്തളം മേക്കാറളം പാലക്കുന്ന് കോളനിയിലെ കമ്യൂണിറ്റി ഹാളിൽ വിദ്യാർഥികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ് പഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാല ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story