Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2020 8:57 PM GMT Updated On
date_range 2020-06-11T02:27:58+05:30സമയപരിധി കഴിഞ്ഞും കടകൾ പ്രവർത്തിച്ചു; കാസർകോട് മുതൽ മഞ്ചേശ്വരം വരെ പരിശോധന
text_fieldsകാസർകോട്: സമയപരിധി കഴിഞ്ഞും കടകൾ പ്രവർത്തിച്ചു. കാസർകോട് മുതൽ മഞ്ചേശ്വരം വരെ പൊലീസ് പരിശോധനയിൽ രാത്രി തുറന്ന് പ്രവർത്തിച്ച കടകൾക്കെതിരെ നടപടി. ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശത്തേ തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് കാസർകോട് സി.ഐ.സി.എ. അബ്ദുൽ റഹീമിൻെറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രാത്രി ഒമ്പതിന് ശേഷമായിരുന്നു പരിശോധന. മൊഗ്രാൽ, ബന്തിയോട്, ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, കടകൾ എന്നിവ പ്രവർത്തിച്ചതായി പരിശോധനയിൽ കണ്ടെത്തിയത്. രാത്രി 11.30 വരെയും ചില ഹോട്ടലുകൾ തുറന്നുവെച്ചിരുന്നു. ഉടമകളോടും ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് സി.ഐ പറഞ്ഞു. ഇത്തരത്തിൽ നിരവധി കടകൾ പ്രവർത്തിച്ചതായി കണ്ടെത്തി. സമയപരിധി ലംഘിച്ചതിനാൽ നിർബന്ധിപ്പിച്ച് അടപ്പിക്കുകയായിരുന്നു. രാത്രി ഒമ്പതു മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ ജില്ല ഭരണകൂടം അനുമതിനൽകിയിട്ടുള്ളൂ. സമയപരിധി ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാമെന്നും അറിയിച്ചിരുന്നു.
Next Story