Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമലയാള കാവ്യസാഹിതി...

മലയാള കാവ്യസാഹിതി ജില്ല സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
കാസർകോട്: സ്വതന്ത്ര കലാസാഹിത്യക്കൂട്ടായ്മയായ മലയാള കാവ്യസാഹിതിയുടെ ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓൺലൈനായി നടത്തിയ യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് കാവാലം അനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ, വൈസ് പ്രസിഡൻറ് വി. ജയൻ രാമൻ, ഹരിദാസ് വേങ്ങര, സജേഷ് വെച്ചൂച്ചിറ എന്നിവർ സംസാരിച്ചു. ആയുഷ്ക്കാല അംഗത്വ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും നടന്നു. ജില്ല ഭാരവാഹികളായി രവീന്ദ്രൻ നായർ (പ്രസി), നിഗമ കേശവൻ (സെക്ര), സ്റ്റീഫൻ കാസർകോട് (സംഘടന സെക്ര), ടി. ബിന്ദു (ട്രഷ), രാജൻ മൂളിയാർ (വൈസ്. പ്രസി), ആർട്ടിസ്റ്റ് രാജേന്ദ്രൻ പുല്ലൂർ (ജോ. സെക്ര), പ്രഫ. പി.സി. അഷ്റഫ്, ഉണ്ണികൃഷ്ണൻ അണിഞ്ഞ, എ.വി. സന്തോഷ് കുമാർ, ബാലഗോപാലൻ കാഞ്ഞങ്ങാട് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. സ്റ്റീഫൻ കാസർകോട് സ്വാഗതവും നിഗമ കേശവൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story