Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഎജുഹെൽപ് ഓൺലൈൻ പഠന...

എജുഹെൽപ് ഓൺലൈൻ പഠന സഹായവുമായി എൻ.എസ്.എസ്

text_fields
bookmark_border
കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം നാഷനൽ സർവിസ് സ്കീമിൻെറ ആഭിമുഖ്യത്തിൽ എജുഹെൽപ് പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ടെലിവിഷൻ, കമ്പ്യൂട്ടർ, ലാപ്ടോപ്, സ്മാർട്ട് ഫോണുകൾ എന്നിവ നൽകും. ജി.എച്ച്.എസ്.എസ് ബല്ല ഈസ്റ്റിൽ ജില്ലതല ഉദ്ഘാടനം നടന്നു. കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. ശിവൻ ടെലിവിഷൻ കൈമാറി. സ്കൂൾ അധ്യാപകരുടെയും പി.ടി.എയുടെയും സഹകരണത്തോടെ രണ്ട് ടെലിവിഷനാണ് നൽകുന്നത്. പി.ടി.എ പ്രസിഡൻറ് അഡ്വ. എം. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല കൺവീനർ വി. ഹരിദാസ് പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ പി.എം. ബാബു, പി.എ.സിമാരായ സി. പ്രവീൺകുമാർ, കെ.വി. രതീഷ്, പ്രോഗ്രാം ഓഫിസർ സുധാകരൻ നടയിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story