Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2020 11:30 PM GMT Updated On
date_range 2020-06-10T05:00:10+05:30കരിമ്പില കുന്നില്‍ വിള്ളല്‍; അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം മുടങ്ങുമെന്ന് ആശങ്ക
text_fieldsബദിയടുക്ക: ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാന പാതയില്‍ ഇക്കുറിയും ഗതാഗതം മുടങ്ങുമെന്ന് ആശങ്ക. കനത്ത മഴയെ തുടര്‍ന്ന് പാതക്കരികിലെ കരിമ്പില കുന്നില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഈ ഭാഗത്തെ കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്ക് വീണിരുന്നു. ഇതേത്തുടര്‍ന്ന് 36 ദിവസമാണ് ഗതാഗതം മുടങ്ങിയത്. ജൂലൈ 24ന് മുടങ്ങിയ ഗതാഗതം ആഗസ്റ്റ് 29നാണ് പുനഃസ്ഥാപിച്ചത്. റോഡില്‍ വീണ് മൂടിയ അയ്യായിരത്തോളം ലോഡ് മണ്ണ് നീക്കം ചെയ്യേണ്ടിവന്നു. കുന്നില്‍ നിന്നും നിയന്ത്രണമില്ലാതെ മണ്ണെടുത്തതാണ് വിള്ളലിന് കാരണം. റോഡ് വീതികൂട്ടുന്നതിനാണ് കുന്നിടിച്ചത്. കുറച്ചുഭാഗത്തെ മണ്ണ് നീക്കാനായിരുന്നു തീരുമാനമെങ്കിലും മണ്ണെടുക്കുന്തോറും കുന്ന് ഇടിയുകയായിരുന്നു. 20 അടിയോളം ഉയരത്തിലുള്ള കുന്നാണ് അപകടാവസ്ഥയിലായത്. ഇപ്പോഴും വിള്ളലില്‍ മണ്ണ് ഇളകിക്കിടക്കുകയാണ്. കുന്നിന് മുകളിലേക്ക് മരങ്ങളും ചാഞ്ഞുകിടക്കുന്നുണ്ട്. മഴയുടെ തീവ്രത കൂടിയാല്‍ റോഡിലേക്ക് മണ്ണ് വീഴുമെന്ന ആശങ്കയുണ്ട്. മണ്ണുവീണ് ഗതാഗതം മുടങ്ങുന്ന സ്ഥിതിയുണ്ടായാല്‍ കര്‍ണാടകയിലെ പുത്തൂര്‍, ബംഗളൂരു ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ ദുരിതത്തിലാകും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 39.76 കോടി രൂപ ചെലവിട്ടാണ് റോഡ് നിർമിച്ചിരുന്നത്. ചെര്‍ളടുക്ക മുതല്‍ ഉക്കിനടുക്ക വരെയുള്ള 13 കിലോമീറ്റര്‍ റോഡാണ് മേയ്മാസത്തില്‍ നവീകരിച്ചത്. 18 കിലോമീറ്റര്‍ റോഡാണ് കാസര്‍കോട് മണ്ഡലത്തിലൂടെ കടന്നുപോകുന്നത്. റോഡിന് സംരക്ഷണഭിത്തി വേണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.
Next Story