Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2020 11:30 PM GMT Updated On
date_range 2020-06-10T05:00:10+05:30കലക്ടറുടെ കരുതലിൽ രവീന്ദ്രെൻറ വീടെന്ന സ്വപ്നം പൂവണിഞ്ഞു
text_fieldsകലക്ടറുടെ കരുതലിൽ രവീന്ദ്രൻെറ വീടെന്ന സ്വപ്നം പൂവണിഞ്ഞു കലക്ടറുടെ കരുതലിൽ രവീന്ദ്രൻെറ വീടെന്ന സ്വപ്നം പൂവണിഞ്ഞു ചെറുവത്തൂർ: കഴിഞ്ഞവർഷം കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ കൂര ഭാഗികമായി തകർന്നപ്പോൾ പകച്ചുനിന്ന കാരിയിൽ കുണ്ടുപടന്നയിലെ രവീന്ദ്രനും ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന നാലംഗ കുടുംബത്തിന് ഇനി ആശ്വസിക്കാം. കലക്ടർ ഡോ. ഡി. സജിത് ബാബുവിൻെറ ഇടപെടലിൽ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർഥ്യമായി. കഴിഞ്ഞ പ്രളയകാലത്ത് കാടങ്കോട് ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിലാണ്, പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ അവിടെ കഴിഞ്ഞിരുന്ന രവീന്ദ്രൻെറ കുടുംബത്തെക്കുറിച്ച് പറയുന്നത്. കുടുംബത്തെ കാണാനെത്തിയ കലക്ടറോട് വീടില്ലാത്ത ദു:ഖം വിദ്യാർഥികളായ പെൺമക്കളടക്കം പങ്കുവെച്ചപ്പോൾ അടുത്ത മഴക്കാലത്തിനുമുമ്പ് വീട് നിർമിച്ചുതരാമെന്ന ഉറപ്പാണ് പാലിക്കപ്പെട്ടത്. കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ആദ്യ ബാച്ചുകാർ, വ്യക്തികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സ്നേഹത്തണലിലാണ് വീട് ഒരുങ്ങിയത്. താക്കോൽ ദാനം ബുധനാഴ്ച വൈകീട്ട് നാലിന് കലക്ടർ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ അധ്യക്ഷത വഹിക്കും.
Next Story