Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകൊറോണ സമൂഹവ്യാപനം...

കൊറോണ സമൂഹവ്യാപനം അറിയാൻ പരിശോധന; 250ഓളം സ്രവ സാമ്പ്​ൾ എടുത്തു

text_fields
bookmark_border
നീലേശ്വരം: കോവിഡ്-19 വൈറസ് സമൂഹവ്യാപനമുണ്ടോ എന്നറിയാൻ നീലേശ്വരത്ത് രണ്ടാഴ്ചക്കിടെ ശേഖരിച്ചത് 250ഓളം സ്രവ സാമ്പ്ൾ. നീലേശ്വരം താലൂക്ക് ആശുപത്രിക്ക് സമീപം സജ്ജമാക്കിയ ലാബിലാണ് സ്രവമെടുക്കുന്നത്. ഇതിൽ വിദേശത്തുനിന്ന് വന്ന ഗർഭിണിയുൾെപ്പടെയുള്ള മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരുദിവസം ചുരുങ്ങിയത് 20 മുതൽ 25 വരെ സാമ്പിളുകളാണ് ശേഖരിക്കുന്നതെന്നും സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും പൊതുജനങ്ങളെയുമാണ് ഇപ്പോൾ പരിശോധനക്ക തിരഞ്ഞെടുക്കുന്നതെന്നും സമൂഹ വ്യാപന പരിശോധനക്ക് നേതൃത്വം നൽകുന്ന ജില്ല കോഓഡിനേറ്റർ ഡോ. വി. സുരേശൻ പറഞ്ഞു. നീലേശ്വരത്തെ മാധ്യമപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ എന്നിവരുടെ സാമ്പ്ളുകളും ശേഖരിച്ചിട്ടുണ്ട്. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ്, കോവിഡ് നിരീക്ഷണ സെൽ ഓഫിസർ ഡോ. എ.ടി. മനോജ്, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ്, ഹെൽത്ത് സൂപ്പർവൈസർ നന്ദകുമാർ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story