Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2020 11:36 PM GMT Updated On
date_range 2020-06-03T05:06:17+05:30പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
text_fieldsനീലേശ്വരം: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കരിന്തളം കൊല്ലപ്പാറ പയ്യംകുളത്തെ ഭാസ്കരൻ-തങ്കമണി ദമ്പതികളുടെ മകൾ പി.വി. അശ്വതിയാണ് (19) ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഒരാഴ്ച മുമ്പ് എണ്ണപ്പലഹാരം ഉണ്ടാക്കാൻ വീടിനുപുറത്ത് അടുപ്പുകൂട്ടുന്നതിനിടെയാണ് അപകടം. തീകത്താൻ വേണ്ടി മണ്ണെണ്ണ ഒഴിച്ചപ്പോൾ അബദ്ധത്തിൽ ആളിക്കത്തി വസ്ത്രത്തിലേക്ക് പിടിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. നീലേശ്വരം തേജസ്വിനി ആശുപത്രിയിലും കാഞ്ഞങ്ങാട്ടും തുടർന്ന് നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ്. അമ്മ തങ്കമണി തൊഴിലുറപ്പ് ജോലിയിൽ ആയിരുന്നു. പിതാവ് ഭാസ്കരൻ വിദേശത്താണ്. സഹോദരങ്ങൾ: പ്രജിന, പ്രജീഷ്. Aswathi Obit_NLR
Next Story