Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഅശാസ്ത്രീയമായ വൈദ്യുതി ...

അശാസ്ത്രീയമായ വൈദ്യുതി സ്ലാബ് നിർണയം പുനഃപരിശോധിക്കണം -ബി.എം.എസ്​

text_fields
bookmark_border
കാഞ്ഞങ്ങാട്: അശാസ്ത്രീയമായ സ്ലാബ് സിസ്റ്റം മൂലം ഉപഭോക്താക്കൾക്ക് താങ്ങാനാവാത്ത വൈദ്യുതി ചാർജ് വർധനയാണ് ഉണ്ടായത്. നിലവിലെ സ്ലാബ് സിസ്റ്റം പിൻവലിക്കണമെന്നും, ലോക്ഡൗൺ കാലത്തെ വൈദ്യുതി ബിൽ സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബി.എം.എസ്. ഹോസ്ദുർഗ് മേഖല കമ്മിറ്റി മാവുങ്കാൽ വൈദ്യുതി കാര്യാലയത്തിനു മുന്നിൽ ഉപരോധസമരം സംഘടിപ്പിച്ചു. ജില്ല ജോയൻറ് സെക്രട്ടറി ഗോവിന്ദൻ മടിക്കൈ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഭരതൻ കല്യാൺ റോഡ് അധ്യക്ഷതവഹിച്ചു. ഗോപാലകൃഷ്ണൻ വാഴക്കോട്, ശിവൻ പുതിയകണ്ടം, ശ്രീനേഷ് വാഴക്കോട്, ഉമേശൻ, രാമചന്ദ്രൻ, പവിത്രൻ, രാജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story