Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 11:33 PM GMT Updated On
date_range 2020-05-31T05:03:59+05:30ഭെൽ ഇ.എം.എൽ: മുഖ്യമന്ത്രി ഇടപെടണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ
text_fieldsകാസർകോട്: ഭെൽ ഇ.എം.എൽ കമ്പനി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിൻെറ അന്തിമാനുമതി ലഭിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കേന്ദ്രം കൈയൊഴിയാൻ തീരുമാനിച്ച ഭെൽ ഇ.എം.എല്ലിൻെറ 51 ശതമാനം ഓഹരികൾ കൂടി സംസ്ഥാന സർക്കാർ ഏറ്റെടുക്കാനും രണ്ടാഴ്ചക്കകം നടപടികൾ പൂർത്തിയാക്കാനും 2017 ജൂൺ 12ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, 2019 സെപ്റ്റംബർ അഞ്ചിനു ചേർന്ന മന്ത്രിസഭാ യോഗമാണ് ഏറ്റെടുക്കാനുള്ള അനുമതി നൽകുന്നത്. ഏഴിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. നവംബറിൽ തന്നെ കരാർ ഒപ്പിടുമെന്നാണ് വ്യവസായ മന്ത്രി ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ പറഞ്ഞത്. എന്നാൽ, ഒമ്പതു മാസമായിട്ടും കരാർ ഒപ്പിടാനായിട്ടില്ല. ഓഹരികൾ കൈമാറാനുള്ള കേന്ദ്ര സർക്കാർ ഫയൽ ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫിസിലാണുള്ളത്. സർക്കാറുകൾ തമ്മിലുള്ള കരാർ നടപ്പാക്കാത്തത് കാരണം സ്ഥാപനം നശിക്കുകയും ജീവനക്കാർ പട്ടിണിയിലായിരിക്കുകയുമാണ്. കേന്ദ്രത്തിൽ നിന്നും ലഭിക്കാനുണ്ടെന്ന് പറയുന്ന അന്തിമാനുമതിക്കായി മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ജില്ലയിലെ ഏക പൊതുമേഖലാ വ്യവസായത്തെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
Next Story