Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുടിവെള്ളക്ഷാമം...

കുടിവെള്ളക്ഷാമം പരിഹരിക്കാൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

text_fields
bookmark_border
തൃക്കരിപ്പൂർ: വലിയപറമ്പിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം തേടി മുസ്‌ലിം യൂത്ത് ലീഗ് മുഖ്യമന്ത്രിക്കു കത്തയച്ചു. ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് ആവിഷ്കരിച്ച നീലേശ്വരം പാലായി ഷട്ടർ കം പാലം നിർമാണം ഉടൻ പൂർത്തിയാക്കി ശുദ്ധജല പദ്ധതിയായി പരിവർത്തിപ്പിക്കുന്നതിന് ഫണ്ട്‌ അനുവദിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ, തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ എന്നിവർക്ക് നിവേദനം സമർപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി.പി.കെ. പൊതുവാൾ പരിപാടി ഉദ്ഘാടനം ചെയ്തു. വലിയപറമ്പ പഞ്ചായത്ത് മുസ്‌ലിം യൂത്ത്ലീഗ് പ്രസിഡൻറ് ഷെരീഫ് മാടക്കാൽ, ജനറൽ സെക്രട്ടറി ജുനൈദ് മാവിലാടം, ട്രഷറർ ടി.പി. റഹീം എന്നിവർ സംബന്ധിച്ചു. 0_IMG-20200530-WA0110-01.jpeg വലിയപറമ്പിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മുഖ്യമന്ത്രിക്ക് കത്തയക്കുന്ന ചടങ്ങ് പി.പി.കെ. പൊതുവാൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story